അങ്ങനെ അവർ മൂന്നു പേരും ഒന്നിക്കുകയാണ്! കമലഹാസൻ- മണിരത്നം പ്രോജക്ടിനു 'ജയമോഹൻ' കഥയെഴുതുന്നു
മലയാളത്തിലും തമിഴിലും ഒരുപോലെ സിനിമകൾക്കു രചന നിർവഹിക്കുന്ന പ്രതിഭ ബി. ജയമോഹൻ ഇനി കഥയെഴുതുന്നത് തമിഴിൽ നിന്നുമെത്തുന്ന ബിഗ് ബജറ്റ് ചിത്രത്തിന്. കലഹാസനെ നായകനാക്കി മണിരത്നത്തിൻ്റെ സംവിധാനത്തിലുള്ള ചിത്രത്തിലേക്കാണ് ജയമോഹനും ഭാഗമാകുന്നത്. കമലഹാസനും മണിരതത്നവും 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ.







