'അനുമോദിച്ച് നാട്ടിൽ ഫ്ളക്സ് ബോർഡുകൾ'; വിദ്യാര്‍ത്ഥി എംബിബിഎസ് ക്ലാസിൽ കയറിയ സംഭവത്തിൽ ട്വിസ്റ്റ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം ബി ബി എസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി കയറിയിരുന്നെന്ന പരാതിയില്‍ ക്രമിനില്‍ കേസ് എടുക്കാനാവില്ലെന്ന് പൊലീസ്. വിദ്യാര്‍ത്ഥി ആള്‍മാറാട്ടം നടത്തുകയോ വ്യാജ രേഖ ചമക്കുകയോ ചെയ്തിട്ടില്ല. നാല് ദിവസം ക്ലാസില്‍ കയറിയിരുന്നത് വീട്ടുകാരെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാനാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. അതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.







