'അമ്മയെ ലോകം അറിയാൻ ഈ വിശുദ്ധ പദവി സഹായിക്കും': നടി മുക്ത

മദർ മറിയം ത്രേസ്യവഴി തനിക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെപറ്റി നടി മുക്ത ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്ന വാക്കുകൾ ശ്രദ്ധ നേടിയിരിക്കുകയാണ്

Oct 20, 2021 - 13:32
 0  27
'അമ്മയെ ലോകം അറിയാൻ ഈ വിശുദ്ധ പദവി സഹായിക്കും': നടി മുക്ത
വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയാൽ വിശുദ്ധ പദവിയിലേക്ക് ഉയർത്ത പെട്ട മദര്‍ മറിയം ത്രേസ്യയെ അനുസ്മരിച്ച് നടി മുക്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. അമ്മ വിശുദ്ധ പദവിയിലേക്ക് ഉയർത്ത പെടുമ്പോൾ എല്ലാവരെയും പോലെ ഒരുപാട് സന്തോഷിക്കുന്ന വ്യക്തിയാണ് താനുമെന്ന് താരം കുറിച്ചിരിക്കുകയാണ്. ആദ്യം അമ്മയെ കുറിച്ച് കേട്ടപ്പോൾ കൂടുതൽ കൂടുതൽ അമ്മയുടെ ജീവിതം അറിയാൻ ശ്രമിച്ചിരുന്നു. അമ്മയുടെ കഥ വായിച്ചറിഞ്ഞപ്പോൾ ഒരുപാട് സ്നേഹം തോന്നി. അന്ന് മുതൽ ഇന്ന് വരെ അമ്മ തന്‍റെ മനസ്സിൽ ജീവിക്കുന്നുവെന്നാണ് മുക്ത കുറിച്ചിരിക്കുന്നത്. തന്‍റെ അനുഭവത്തിൽ മനസിന്‌ വിഷമം തോന്നുമ്പോൾ ഓടി അമ്മയുടെ അടുത്ത് അമ്മയുടെ വീട്ടിൽ പോയി പ്രാർത്ഥിക്കാറുണ്ട്. അപ്പോള്‍ പറഞ്ഞറിറിയിക്കാൻ വയ്യാ വല്ലാത്തൊരു സന്തോഷവും സമാധാനവും ആണ്‌ പിന്നെ., എല്ലാ സങ്കടങ്ങളും മറന്നു മനസു ശാന്തo ആവുമെന്നും താരം കുറിച്ചിരിക്കുകയാണ്. തന്‍റെ അറിവിൽ അമ്മയെ ഒരുപാട് പേര് അറിഞ്ഞിരുന്നതായി അറിയില്ല. അമ്മയെ ലോകം അറിയാൻ ഈ വിശുദ്ധ പദവി സഹായിക്കും. കുടുംബങ്ങളുടെ മധ്യസ്‌ഥ എല്ലാ കുടുംബങ്ങളിലും അമ്മയുടെ പ്രാർത്ഥന ദിവസവും ചൊല്ലണം. അമ്മയോട് പ്രാർത്ഥിക്കണം, അമ്മ ഈശോയോടു പറഞ്ഞു ഏവരേയും സഹായിക്കും. എല്ലാവരും പുത്തൻചിറ അമ്മയുടെ വീട്ടിൽ ഒന്നു പോയി നോക്കണം. അമ്മയെ കൂടുതൽ അറിയാൻ സഹായിക്കുമെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുകയാണ്. 'അച്ഛനുറങ്ങാത്ത വീട്' എന്ന സിനിമയിലൂടെ സിനിമാരംഗത്ത് സജീവമായ മുക്ത വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെയാണ് മുക്ത വിവാഹം ചെയ്തത്. വിവാഹത്തോടെ സിനിമയില്‍ നിന്നും താരം മാറി നിൽക്കുകയാണെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ്.

like

dislike

love

funny

angry

sad

wow