'എയിംസ് കേരളത്തിന്റെ ദീർഘകാലമായ ആവശ്യം, എല്ലാ യോഗ്യതയുമുണ്ട്': മുഖ്യമന്ത്രി
ആലപ്പുഴ: എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദീർഘകാലമായി കേരളത്തിന്റെ ആവശ്യമാണ് എയിംസ് എന്നും അതിനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്ത് മികച്ച പ്രേവർത്തനം ആണ് കേരളം കാഴ്ച വയ്ക്കുന്നത്. എയിംസ് കേരളത്തിന് ലഭ്യമാക്കണം.







