കടമേരി ശംസുൽ ഉലമ കീഴന ഓർ റിസർച്ച് സെൻറർ ഉദ്ഘാടനവും സമ്മേളനവും മാർച്ച് 5 ന്

Feb 29, 2020 - 14:57
 0  667
കടമേരി ശംസുൽ ഉലമ കീഴന ഓർ റിസർച്ച് സെൻറർ ഉദ്ഘാടനവും സമ്മേളനവും മാർച്ച് 5 ന്
കടമേരി ശംസുൽ ഉലമ കീഴന ഓർ റിസർച്ച് സെൻറർ ഉദ്ഘാടനവും സമ്മേളനവും മാർച്ച് 5 ന്

കടമേരി : പ്രമുഖ പണ്ഡിതനായിരുന്ന ശംസുൽ ഉലമാ കീഴന ഓര്‍ പേരിൽ കടമേരി നിർമ്മിച്ച റിസർച്ച് സെൻറർ മാർച്ച് 5 വ്യാഴാഴ്ച കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി മൗലാന എ നജീബ് മൗലവി അസർ നിസ്കാരത്തിന് നേതൃത്വം നൽകി നിർവഹിക്കും.തുടർന്ന് നടക്കുന്ന സമ്മേളനം സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ കൊയിലാണ്ടി ഉദ്ഘാടനം ചെയ്യും. റിസർച്ച് സെൻറർ ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കോടക്കൽ അധ്യക്ഷതവഹിക്കും.

മാർച്ച് 3 ന് സ്ത്രീകള്ക്ക് സന്ദർശിക്കാൻ സൗകര്യവും ഒരുക്കും . സയ്യിദത് ഹൗവ്വാ ആറ്റ ബീവി രാമന്തളി സംബന്ധിക്കും. റിസർച്ച് സെൻറർ ഭാരവാഹികളായ എ പി അഹമ്മദ് ബാഖവി അരൂർ , പാൽഓളത്തിൽ അബ്ദുള്ള മുസ്ലിയാർ , പൈക്കാട്ട് അമ്മദ് മാസ്റ്റർ, ജാഫർ മാസ്റ്റർ ഇളയിടം, കാസിം ഫലാഹി കടമേരി, സുബൈർ പെരുമുണ്ടശ്ശേരി എന്നിവർ പങ്കെടുക്കും .

like

dislike

love

funny

angry

sad

wow