'കത്തിക്കയറി' സ്വര്‍ണവില; പൊന്നില്‍ നിക്ഷേപം നടത്താന്‍ 3 മികച്ച കേന്ദ്ര പദ്ധതികള്‍
ഇന്ത്യയില്‍ വീണ്ടും സ്വര്‍ണവില കുതിച്ചുയരുകയാണ്. 'പൊന്ന് ചതിക്കില്ലെന്ന' വിശ്വാസം ജനങ്ങള്‍ക്കിടയിലുണ്ട്. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ 191.7 ടണ്‍ സ്വര്‍ണമാണ് രാജ്യം ഇറക്കുമതി ചെയ്തത്. കോവിഡിന് മുന്‍പുള്ള നിലയിലേക്ക് സ്വര്‍ണ ഡിമാന്‍ഡ് എത്തിക്കഴിഞ്ഞു. ശനിയാഴ്ച്ച സ്വര്‍ണം പവന് 41,800 രൂപയാണ് കേരളത്തില്‍ നിരക്ക്. ഗ്രാമിന് നിരക്കാകട്ടെ, 5,225 രൂപയും. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഏവരും






