ഗവർണറും വിശ്വഹിന്ദു പരിഷത്ത്‌ നേതാക്കളും കൊച്ചിയിൽ കൂടിക്കാഴ്‌ച നടത്തി

കൊച്ചി > ഗവർണർ ആരിഫ് മൊഹമ്മദ് ഖാനും വിശ്വഹിന്ദുപരിഷത്ത് നേതാക്കളും എറണാകുളം ഗസ്റ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാരിനെതിരെ ഗവർണർ നടത്തുന്ന നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച വിഎച്ച്പി നേതാക്കൾ നിവേദനവും നൽകി. ഗവർണർ സ്വജനപക്ഷപാതം ഇല്ലാതാക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന് പിന്തുണ നൽകുന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി വാർത്താക്കുറിപ്പിൽ പറഞ്ഞു. പൊതുജനാരോഗ്യബില്ലിൽ ഹൈന്ദവവിരുദ്ധ പരാമർശമുണ്ടെന്നും അത് ഒഴിവാക്കണമെന്നും മതംമാറുന്ന പട്ടികജാതി–-വർഗക്കാർക്ക് സംവരണാനുകൂല്യം നിഷേധിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. ക്ഷണിച്ചുവരുത്തിയ കൈരളി, മീഡിയ വൺ ചാനലുകളുടെ ലേഖകരെ വാർത്താസമ്മേളനത്തിൽനിന്ന് ഇറക്കിവിട്ട അതേ ഗസ്റ്റ്ഹൗസിലാണ് വിഎച്ച്പി നേതാക്കളെ ശനി വൈകിട്ട് ഗവർണർ സ്വീകരിച്ചിരുത്തി കൂടിക്കാഴ്ച നടത്തിയത്.

ഗവർണറും വിശ്വഹിന്ദു പരിഷത്ത്‌ നേതാക്കളും കൊച്ചിയിൽ കൂടിക്കാഴ്‌ച നടത്തി

കൊച്ചി > ഗവർണർ ആരിഫ് മൊഹമ്മദ് ഖാനും വിശ്വഹിന്ദുപരിഷത്ത് നേതാക്കളും എറണാകുളം ഗസ്റ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാരിനെതിരെ ഗവർണർ നടത്തുന്ന നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച വിഎച്ച്പി നേതാക്കൾ നിവേദനവും നൽകി. ഗവർണർ സ്വജനപക്ഷപാതം ഇല്ലാതാക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന് പിന്തുണ നൽകുന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി വാർത്താക്കുറിപ്പിൽ പറഞ്ഞു.

പൊതുജനാരോഗ്യബില്ലിൽ ഹൈന്ദവവിരുദ്ധ പരാമർശമുണ്ടെന്നും അത് ഒഴിവാക്കണമെന്നും മതംമാറുന്ന പട്ടികജാതി–-വർഗക്കാർക്ക് സംവരണാനുകൂല്യം നിഷേധിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. ക്ഷണിച്ചുവരുത്തിയ കൈരളി, മീഡിയ വൺ ചാനലുകളുടെ ലേഖകരെ വാർത്താസമ്മേളനത്തിൽനിന്ന് ഇറക്കിവിട്ട അതേ ഗസ്റ്റ്ഹൗസിലാണ് വിഎച്ച്പി നേതാക്കളെ ശനി വൈകിട്ട് ഗവർണർ സ്വീകരിച്ചിരുത്തി കൂടിക്കാഴ്ച നടത്തിയത്.