ജീവനക്കാരെ കുറച്ചിട്ടില്ല, ട്വിറ്ററില്‍ 2300 ജീവനക്കാരുണ്ട്, മറുപടിയുമായി ഇലോണ്‍ മസ്ക്
വാഷിംഗ്ടണ്‍: ട്വിറ്ററില്‍ നിന്ന് ജീവനക്കാരെ കുറച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇലോണ്‍ മസ്ക്. ട്വിറ്ററില്‍ 2300 ആക്ടീവായിട്ടുള്ള ജീവനക്കാരുണ്ടെന്ന് മസ്ക് പറഞ്ഞു. നേരത്തെ സിഎന്‍ബിസി റിപ്പോര്‍ട്ടില്‍ ട്വിറ്റര്‍ ജീവനക്കാരുടെ എണ്ണം 1300 ആക്ടീവ് വര്‍ക്കര്‍മാരായി കുറച്ചുവെന്നായിരുന്നു പറഞ്ഞിരുന്നു. മൊത്തം എഞ്ചിനീയര്‍മാരുടെ എണ്ണം 550ല്‍ താഴേക്കും വീണിരുന്നുവെന്നാണ് ഇവര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അതേസമയം കമ്പനിയുടെ 1300 ജീവനക്കാരില്‍







