തിരൂരിൽ കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു

തിരൂർ > നിറമരുതൂർ കാളാട് സുഹൃത്തുകളുമായി കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കാളാട് പാലപറമ്പിൽ ഷരീഫ് എന്ന സലാമിന്റെ മകൻ മുഹമ്മദ് ഹഷ്മിൽ (12), വെള്ളിയോട്ട് വളപ്പിൽ സിദീഖിന്റെ മകൻ അജ്ലാൻ (11) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പകൽ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുളിക്കുന്നതിനിടെ കനാലിൽ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ ബഹളം വെച്ച് അറിയിച്ചതിനെത്തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും കരക്കെത്തിച്ചത്. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മങ്ങാട് ഗവ.ഹൈസ്ക്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് ഹഷ്മിൽ. മാതാവ്: ആമിന. സഹോദരങ്ങൾ: അജ്മൽ ( ഗൾഫ്) , അൻഫാസ്. കാളാട് ഷറഫിയ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആറാംക്ലാസ് വിദ്യാർഥിയാണ് അജ്ലാൻ സിദീഖ്. മാതാവ്: സാബിറ, സഹോദരൻ: സിയാൻ സിദീഖ്.

തിരൂരിൽ കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു

തിരൂർ > നിറമരുതൂർ കാളാട് സുഹൃത്തുകളുമായി കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കാളാട് പാലപറമ്പിൽ ഷരീഫ് എന്ന സലാമിന്റെ മകൻ മുഹമ്മദ് ഹഷ്മിൽ (12), വെള്ളിയോട്ട് വളപ്പിൽ സിദീഖിന്റെ മകൻ അജ്ലാൻ (11) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പകൽ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

കുളിക്കുന്നതിനിടെ കനാലിൽ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ ബഹളം വെച്ച് അറിയിച്ചതിനെത്തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും കരക്കെത്തിച്ചത്. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മങ്ങാട് ഗവ.ഹൈസ്ക്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് ഹഷ്മിൽ. മാതാവ്: ആമിന. സഹോദരങ്ങൾ: അജ്മൽ ( ഗൾഫ്) , അൻഫാസ്. കാളാട് ഷറഫിയ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആറാംക്ലാസ് വിദ്യാർഥിയാണ് അജ്ലാൻ സിദീഖ്. മാതാവ്: സാബിറ, സഹോദരൻ: സിയാൻ സിദീഖ്.