തീവണ്ടി ടിക്കറ്റ് കളഞ്ഞു പോയാൽ എന്തു ചെയ്യും? സ്റ്റേഷൻ മാറി കയറിയാൽ ടിക്കറ്റ് ക്യാന്‍സലാകുമോ? അറിയേണ്ടതെല്ലാം
യാത്രയ്ക്ക് ഇന്ന് ചെലവു കുറഞ്ഞതും സൗകര്യ പ്രദവുമായ മാര്‍ഗം റെയില്‍ ഗതാഗതം തന്നെയാണ്. ഇക്കഴിഞ്ഞ ക്രിസ്തുമസ്- പുതുവര്‍ഷ അവധിക്കാലത്ത് ഇക്കാര്യം കണ്ടതുമാണ്. യാതയ്ക്ക് കൂടുതലും ഉപയോഗിക്കുന്നത് റെയില്‍വെ ആണെങ്കിലും പല യാത്രക്കാര്‍ക്കും റെയില്‍വെ നിയമങ്ങളെ പറ്റി വലിയ ധാരണയില്ലെന്നതാണ് സത്യം. മുഴുവന്‍ നിയമങ്ങളും പഠിച്ച് യാത്ര ചെയ്യാനും സാധിക്കില്ല. ടിക്കറ്റെടുക്കുന്നതും റദ്ദാക്കുന്നതും റീഫണ്ട് സംബന്ധിച്ചുമുള്ള അത്യാവശ്യ ചില വിവരങ്ങള്‍ അറിയേണ്ടതുമുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി നോക്കാം.






