ദിവസേന രണ്ട്-മൂന്ന് കിലോ 'അധിക്ഷേപം' ഭുജിക്കുന്നതിനാലാണ് താൻ ക്ഷീണിക്കാത്തത്; തെലങ്കാനയിൽ മോദി
ദില്ലി: പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദിവസേന രണ്ട്-മൂന്ന് കിലോ അധിക്ഷേപം ഭുജിക്കുന്നതിനാലാണ് തനിക്ക് ക്ഷീണം തോന്നാത്തതെന്നായിരുന്നു മോദിയുടെ വാക്കുകൾ.തെലങ്കാനയിൽ ബി ജെ പി പരിപാടിയിലായിരുന്നു മോദിയുടെ പ്രതികരണം. 'നിരവധി പേർ തന്നോട് ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് ക്ഷീണം അനുഭവപ്പെടാത്തതെന്ന്. ഞാൻ ക്ഷീണിക്കാത്തത് ദിവസവും രണ്ട്-മൂന്ന് കിലോ അധിക്ഷേപം ഭുജിക്കുന്നതിനാലാണ്. അധിക്ഷേപങ്ങൾ ഊർജമാക്കി മാറ്റാനുള്ള







