നൂറ്റാണ്ടിനോടടുത്ത് പഴക്കം, കോഴിക്കോട്ടുകാരുടെ 'ജന്മസ്ഥലം; അശോക ആശുപത്രി പൊളിച്ചുമാറ്റുന്നു
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ മാനാഞ്ചിറയും മിഠായിത്തെരുവും പാളയം മാര്‍ക്കറ്റും വലിയങ്ങാടിയിലും പോലെ പഴമയുടെ പ്രതാപം പേറിയിരുന്ന അശോക ആശുപത്രിക്ക് താഴ് വീഴുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിനോട് പഴക്കമുള്ള അശോക ആശുപത്രി പൊളിച്ചുമാറ്റും. 1930 ല്‍ സ്ഥാപിതമായതാണ് അശോക ആശുപത്രി. കോഴിക്കോട് നഗരത്തില്‍ വന്നവരൊക്കെ ഈ അശോക ആശുപത്രി കണ്ടിരിക്കും എന്ന്







