പിതൃത്വം ഏറ്റെടുക്കാന്‍ നടക്കുന്നവർ അന്ന് എതിർത്തവർ, ജി സുധാകരന് മറുപടിയുമായി എച്ച് സലാം
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി ആലപ്പുഴ എംഎല്‍എ എച്ച് സലാം. പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ ഇന്ന് ശ്രമം നടത്തുന്നവര്‍ അന്ന് അതിനെ എതിര്‍ത്തവരാണെന്ന് എച്ച് സലാം പറഞ്ഞു. പുതിയ ബ്ലോക്കിന്റെ ഉദ്ഘാടന വേദിയിലാണ് ജി സുധാകരനും കെസി വേണുഗോപാലിനുമുളള എംഎല്‍എയുടെ മറുപടി. ആശുപത്രി







