മകളെ ചതിച്ചു; എന്‍ഐഎ അന്വേഷിക്കണം, ഹൈക്കോടതിയെ സമീപിച്ചെന്ന് ജോയ്‌സ്‌നയുടെ പിതാവ്
കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്ര വിവാഹത്തില്‍ ഹൈക്കോടതിയെ സമീപിച്ച് ജോയ്‌സനയുടെ പിതാവ്. മകളെ ചതിച്ചുവെന്നാണ് പിതാവ് ജോസഫ് പറയുന്നത്. കുടുംബത്തിന്റെ വികാരം മനസിലാകുമെന്ന് പാര്‍ട്ടി പറയുന്നുണ്ടെങ്കിലും എന്റെ കുഞ്ഞ് എവിടെ എന്ന് ജോസഫ് ചോദിക്കുന്നു. അതുകൊണ്ടുതന്നെ കേരള പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല. എന്‍ഐഎ പോലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സി കേസ് അന്വേഷിക്കണം. ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ട്







