മൂന്നാറിൽ രണ്ടിടത്ത്‌ മണ്ണിടിച്ചിൽ; ട്രാവലറിന്‌ മുകളിലേക്ക്‌ മണ്ണിടിഞ്ഞുവീണു

മൂന്നാർ > മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കുടിയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. വിനോദസഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. വാഹനം റോഡിനു താഴേക്ക് പതിച്ചുവെന്നാണ് കരുതുന്നത്. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. വഴിയരികിൽ നിർത്തിയിട്ട വാഹനമാണ് അപകടത്തിൽ പെട്ടതെന്ന് കരുതുന്നു. ഡ്രൈവർ വാഹനത്തിനുള്ളിൽ തന്നെയുണ്ടായിരുന്നെന്ന സംശയം പ്രദേശവാസികൾ ഉന്നയിച്ചിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. പൊലീസും ഫയർ ഫോഴ്സുമുൾപ്പെടെ രക്ഷാ പ്രവർത്തകർ പ്രദേശത്ത് എത്തിയിട്ടുണ്ട്. റോഡിലേക്ക് കല്ലും മണ്ണും ഉൾപ്പെടെ വീണുകിടക്കുന്നതിനാൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കുണ്ടളയിൽ നേരത്തെയും ഉരുൾപ്പൊട്ടലുണ്ടായിരുന്നു. പ്രദേശത്ത് മൂന്നു ദിവസമായി മഴ തുടരുകയാണെന്ന് ദേവികുളം എംഎൽഎ എ രാജ പറഞ്ഞു.

മൂന്നാറിൽ രണ്ടിടത്ത്‌ മണ്ണിടിച്ചിൽ; ട്രാവലറിന്‌ മുകളിലേക്ക്‌ മണ്ണിടിഞ്ഞുവീണു

മൂന്നാർ > മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കുടിയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. വിനോദസഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. വാഹനം റോഡിനു താഴേക്ക് പതിച്ചുവെന്നാണ് കരുതുന്നത്. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

വഴിയരികിൽ നിർത്തിയിട്ട വാഹനമാണ് അപകടത്തിൽ പെട്ടതെന്ന് കരുതുന്നു. ഡ്രൈവർ വാഹനത്തിനുള്ളിൽ തന്നെയുണ്ടായിരുന്നെന്ന സംശയം പ്രദേശവാസികൾ ഉന്നയിച്ചിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. പൊലീസും ഫയർ ഫോഴ്സുമുൾപ്പെടെ രക്ഷാ പ്രവർത്തകർ പ്രദേശത്ത് എത്തിയിട്ടുണ്ട്.

റോഡിലേക്ക് കല്ലും മണ്ണും ഉൾപ്പെടെ വീണുകിടക്കുന്നതിനാൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കുണ്ടളയിൽ നേരത്തെയും ഉരുൾപ്പൊട്ടലുണ്ടായിരുന്നു. പ്രദേശത്ത് മൂന്നു ദിവസമായി മഴ തുടരുകയാണെന്ന് ദേവികുളം എംഎൽഎ എ രാജ പറഞ്ഞു.