മാസം 9,000 രൂപ പെന്ഷന് നല്കുന്ന കേന്ദ്ര സര്ക്കാര് പദ്ധതി മാർച്ചിൽ അവസാനിക്കും; ഇത് അവസാന അവസരം
വിരമിച്ച ശേഷം സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ കണ്ടെത്തേണ്ടതുണ്ട്. അധികം റിസ്കെടുക്കാൻ താല്പര്യമില്ലാത്ത മുതിർന്ന പൗരന്മാർക്ക് സർക്കാർ ഗ്യാരണ്ടിയോടെ നിക്ഷേപിക്കാൻ സാധിക്കുന്നൊരു വഴിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന. 10 വർഷത്തേക്ക് യാതൊരു പ്രതിസന്ധിയുമില്ലാതെ മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ നിക്ഷേപകന്റെ താൽപര്യമനുസരിച്ച് പെൻഷൻ വാങ്ങാവുന്നൊരു പദ്ധതിയാണിത്. പദ്ധതിയുടെ വിശദാംശങ്ങൾ ചുവടെ നോക്കാം.






