യൂട്യൂബ് വീഡിയോ ചതിച്ചു; 15കാന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി, രക്ഷകരായത് അഗ്നിശമനസേന
കോഴിക്കോട്: ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങിയ 15കാരന് രക്ഷകരായി അഗ്നിശമസേന. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വീഡിയോ കണ്ട് അതുപോലെ അനുകരിക്കാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചത്. മോതിരം കുടുങ്ങിയതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ പിന്നീട് അഗ്നിശമന സേന അംഗങ്ങളുടെ സഹായം തേടുകയായിരുന്നു.







