രണ്ടാമത്തെ 'കെണി'യുമായി യുഎഇ; വിസാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു; പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി...
ദുബായ്: യുഎഇയില്‍ ഒന്നിന് പിറകെ ഒന്നായി പുതിയ നിയന്ത്രണങ്ങള്‍ വരുന്നു. വിസിറ്റ് വിസ പുതുക്കുന്നതിനുള്ള പുതിയ നിര്‍ദേശം വന്ന പിന്നാലെ വിസാ നടപടികള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്തി. യുഎഇയുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാനുള്ള ഫീസും ഉയര്‍ത്തിയിട്ടുണ്ട്. എന്താണ് പുതിയ തീരുമാനത്തിന് കാരണം എന്ന് വ്യക്തമല്ല. വിസാ കാലാവധി കഴിഞ്ഞ് യുഎഇയില്‍ തങ്ങുന്നവര്‍ ഓരോ ദിവസവും പിഴ നല്‍കേണ്ടതുണ്ട്.







