റോക്കി ഭായ് ഇപ്പോഴൊന്നും ഇത് നിര്‍ത്തില്ലെന്ന് അവന് മനസിലായി! അതോടെ അവന് ഉറങ്ങി! ലൂക്കയെ ആദ്യമായി തിയേറ്ററില്‍ കൊണ്ടുപോയതിനെക്കുറിച്ച് മിയ പറഞ്ഞത്
ലൂക്കയ്ക്കൊപ്പം കെജിഎഫ്2 സെക്കന്‍ഡ് ഷോ കണ്ടതിനെക്കുറിച്ചായിരുന്നു മിയ വിവരിച്ചത്. സിനിമയുടെ ബഹളങ്ങളൊന്നും ബാധിക്കാതെ സുഖമായി ഉറങ്ങുകയായിരുന്നു അവന്, ഇനിയും ഇങ്ങനെയുള്ള അനുഭവങ്ങള്‍ വേണമെന്നും മിയ അശ്വിനോട് ആവശ്യപ്പെട്ടിരുന്നു.







