വയോധികയുടെ വസ്തു കൈയേറി റോഡ് നിര്‍മ്മാണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് : നിര്‍ദ്ധനയും രോഗിയുമായ വയോധികയുടെ പേരിലുള്ള സ്ഥലം ചില രാഷ്ട്രീയക്കാര്‍ മുന്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ വെട്ടി പിടിച്ച് റോഡ് നിര്‍മ്മിക്കുകയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്.15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഡിസംബര്‍ 27ന് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

Dec 14, 2022 - 16:40
 0  12

like

dislike

love

funny

angry

sad

wow