വിസ്മയ കാഴ്ചകളുമായി മൈസൂർ വിന്റർ ഫെസ്റ്റിവൽ! ഇത്തവണത്തെ ക്രിസ്മസും പുതുവർഷാഘോഷവും മൈസൂരിലാക്കാം
മലയാളികളുടെ യാത്രകളിൽ ഏറ്റവുമാദ്യം ഇടംപിടിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് മൈസൂർ. കേരളത്തിൽ എവിടെ നിന്നും എളുപ്പത്തിൽ എത്തിച്ചേരാം എന്നതു മാത്രമല്ല, ഒന്നോ രണ്ടോ ദിവസം കാണുവാൻ വേണ്ട കാഴ്ചകളും ഇവിടെയുണ്ട്. ഒപ്പം തന്നെ, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന കാഴ്ചകളുടെ വൈവിധ്യവും മൈസൂരിനെ ജനപ്രിയ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു.ഇത്തവണത്തെ ക്രിസ്മസ് ന്യൂ ഇയർ യാത്രകളിലും മൈസൂർ മുന്നിലുണ്ട്. കേരളത്തിൽ നിന്നുള്ള സഞ്ചാരികൾ മൈസൂർ







