2.5 ജിബി ഡാറ്റ കിട്ടും, ഒരുതരം, രണ്ട് തരം, മൂന്ന് തരം! പക്ഷേ ജിയോയോ എയർടെലോ ആരാണ് ബെസ്റ്റ്
ഇന്ത്യയിൽ ടെലിക്കോം രംഗത്ത് പ്രമുഖരായ നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വാശിയേറിയ മത്സരം നടക്കുന്നത് ഒന്നാം സ്ഥാനത്തുള്ള ജിയോയും രണ്ടാം സ്ഥാനത്തുള്ള എയർടെലും തമ്മിലാണ്. ബിഎസ്എൻഎല്ലും വിഐയുമൊക്കെ ഉള്ള വരിക്കാരെ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാൻ കഷ്ടപ്പെടുമ്പോൾ, കൂടുതൽ വരിക്കാരെ തങ്ങളിലേക്ക് എത്തിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ജിയോയും എയർടെലും നടത്തുന്നത്. ഇപ്പോൾ 5ജി അവതരിപ്പിക്കുന്ന തിരക്കിലും മറ്റും ആണെങ്കിലും അതും ഇരു കമ്പനികളും തമ്മിലുള്ള മത്സരത്തിന്റെ മറ്റൊരു വേദിയാണ്.







