5 ലക്ഷം വിമാനടിക്കറ്റുകള്‍ സൗജന്യമായി നല്കുവാൻ ഹോങ്കോങ്!! സഞ്ചാരികളെ തയ്യാറായിരുന്നോളൂ!!
കൊവിഡ് തകർത്ത ടൂറിസം രംഗത്തിന് പുനർജ്ജീവനേകുവാൻ വമ്പൻ പദ്ധതികളുമായി ഹോംങ് കോങ്. ആഗോള പൗരന്മാരെ വിനോദസഞ്ചാരത്തിനായി ഹോങ്കോങ്ങിലെത്തിക്കുവാനായി ആകർഷകമായ പല പരിപാടികളും ഇവിടെ പിന്നണിയിൽ ഒരുങ്ങുന്നു. കൊവിഡിനു മുൻപുള്ള കാലത്ത് ഏകദേശം 56 ദശലക്ഷം സഞ്ചാരികൾ എവരെ എത്തിച്ചേർന്നിരുന്ന ഇവിടുത്തെ പഴയ രീതിയിലേക്ക് വിനോദസഞ്ചാരത്തെ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി സഞ്ചാരികള്‍ക്ക് 500,000 എയർലൈൻ ടിക്കറ്റുകൾ സൗജന്യമായി നല്കുവാൻ ഒരുങ്ങുകയാണ് ചൈനയിലെ പ്രത്യേക ഭരണമേഖലയായ ഹോങ്കോങ്ങ്.







