BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?
രാജ്യത്തെ സ്വകാര്യ ടെലിക്കോം സെക്ടറിന്റെ വലിയ വളർച്ചയ്ക്ക് പിന്നിൽ മൊബൈൽ സാങ്കേതികവിദ്യയുടെ വികാസം, ഇന്റർനെറ്റ് ഉപയോഗവും ഡിജിറ്റൽ സാക്ഷരതയും വർധിച്ചത് എന്നിങ്ങനെ നിരവധി കാരണങ്ങൾ പറയാനുണ്ട്. പക്ഷെ ഇത്തരം കാരണങ്ങളിലും ഉപരിയായി സ്വകാര്യ കമ്പനികളുടെ വളർച്ചയ്ക്ക് പിന്നിലെ ചാലക ശക്തികളിലൊന്നായി പ്രവർത്തിച്ചത് പൊതുമേഖല ടെലിക്കോം കമ്പനിയായ BSNL ആണെന്ന് പറയേണ്ടി വരും. ഇന്ത്യൻ ടെലിക്കോം രംഗത്തെ ഏറ്റവും







