Hair care: അടുക്കളയിൽ തൈര് ഉണ്ടോ? താരൻ കളയാൻ ഇതാ ചില തൈര് മാസ്ക്കുകൾ
മുടിയുടെ പല പ്രശ്നങ്ങളും കാരണം പൊറുതിമുട്ടുന്നവരാണ് സ്ത്രീകളും പുരുഷന്മാരുമൊക്കെ. തണുപ്പ് കൂടിയതോടെ മുടികൊഴിച്ചിലും താരനുമൊക്കെയാണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. തണുപ്പ് കാലത്ത് മുടി സംരക്ഷിക്കാന്‍ പല തരത്തിലുള്ള പാക്കുകള്‍ ഉപയോഗിക്കാവുന്നതാണ്. വിപണയില്‍ ലഭിക്കുന്ന ഉത്പ്പന്നങ്ങളില്‍ നിന്ന് മാറി വീട്ടില്‍ തന്നെ തയാറാക്കാന്‍ കഴിയുന്ന പ്രകൃതിദത്തമായ പാക്കുകള്‍ പരീക്ഷിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് തൈര് (curd). വൈറ്റിന് ബി 5, പ്രോട്ടീനുകള്‍, കാല്‍സ്യം തുടങ്ങി തൈരില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അതുപോലെ തലയോട്ടിയിലെ പല പ്രശ്നങ്ങള്‍ക്കും തൈര് മാസ്ക്കുകള്‍ ഏറെ ഗുണം ചെയ്യും. തലയിലെ താരന് (dandruff) മാറ്റാന്‍ തൈര് ഉപയോഗിച്ച് തയാറാക്കാവുന്ന ചില മാസ്ക്കുകള്‍ ഇതാ.







