kandhari Chili: ഹൃദ്രോഗങ്ങള്‍ മുതല്‍ രക്തസമ്മര്‍ദ്ദം വരെ വരുതിയിലാക്കാം; അറിയണം കാന്താരി മുളകിന്റെ അത്ഭുത ഗുണങ്ങള്‍
നല്ല വിനാഗിരിയില്‍ ഇട്ട കാന്താരിമുളക് എടുത്ത് നല്ല കട്ട തൈരില്‍ ചേര്‍ത്ത് ഞെരടി കഞ്ഞിയും കൂട്ടി കഴിക്കാന്‍ എന്താ രുചി! അച്ചാറിലായാലും തോരനിലായാലും കാന്താരി ഇട്ടാല്‍ അതിന് പ്രത്യേകം രുചിയാണ്. മുളകുകളില്‍ തന്നെ കാന്താരിയോട് മലയാളികള്‍ക്ക് പ്രിയം ഇത്തിരി കൂടുതലാണ്. രുചിയില്‍ മാത്രമല്ല, ഗുണത്തിലും ഈ ഇത്തരി കുഞ്ഞന്‍ കാന്താരി മുന്പില് തന്നെ.







