പുതിയാടത്തിൽ കുഞ്ഞമ്മദ് ഹാജി നിര്യാതനായി
നാദാപുരം: ചെന്നൈയിലെ വ്യവസായ പ്രമുഖനും കല്ലില്‍, പൂവോളി, ഏരിയല്‍ പള്ളികളുടെ മുന്‍ പ്രസിഡന്റും സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന മുതുവടത്തൂരിലെ പുതിയാടത്തില്‍ കുഞ്ഞമ്മദ് ഹാജി (86) നിര്യാതനായി. ഭാര്യമാര്‍: ബിയ്യാത്തു എടച്ചേരി, ബിയ്യാത്തു പുറമേരി. മക്കള്‍: ഹാഷിം (ചെന്നൈ), മുത്തലിബ് (ചെന്നൈ), ഇബ്രാഹിം (ചെന്നൈ), കുഞ്ഞബ്ദുള്ള (ചെന്നൈ), ഫൈസല്‍ (ചെന്നൈ), ഡോക്ടര്‍ മൂസ അഹമ്മദ്, സുലൈഖ, സഫിയ, സറീന, മഫീദ, ശരീഫ, മരുമക്കള്‍: അബൂബക്കര്‍ കമ്മോളി (ചെന്നൈ), കുഞ്ഞമ്മദ് ആയിനി (ഖത്തര്‍), സിദ്ദീക്ക് ആറാട്ടേരി (ചെന്നൈ), നാസര്‍ തുണ്ടിയില്‍ (കുവൈത്ത് ), ഫൈസല്‍ പി.കെ.സി (വടകര) , സൗദ, നൂറ, റുക്‌സാന, സബീന, നൗഷിദ, റസീന. സഹോദരങ്ങള്‍: പരേതരായ പുതിയാടത്തില്‍ കുഞ്ഞബ്ദുള്ള, തുണ്ടിപ്പറമ്പത്ത് ബിയ്യാത്തു.