തൂണേരിയില്‍ ഹോട്ടല്‍ തൊഴിലാളി ബൈക്കിടിച്ചു മരിച്ചു

നാദാപുരം: തൂണേരിയില്‍ ഹോട്ടല്‍ തൊഴിലാളി ബൈക്കിടിച്ചു മരിച്ചു. വയനേരി ഹോട്ടലിലെ ജീവനക്കാരനായ വടക്കെ കക്കംവെള്ളി രവി (54) ആണ് മരിച്ചത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ തൂണേരി പട്ടാണി റോഡിലാണ് അപകടം. ഭാര്യ: ലീല.






