വടകര: നാദാപുരം റോഡ് റെയില്‍വെ സ്റ്റേഷനു സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. നാദാപുരം റോഡ് പോന്തയില്‍ കാരക്കാട്ടുപറമ്പില്‍ രജീഷാണ് (42) മരിച്ചത്. വടകരയില്‍ സ്വര്‍ണപ്പണിക്കാരനാണ്. ശനിയാഴ്ച രാത്രി എട്ടേ മുക്കാലോടെയാണ് സംഭവം. സ്ഥലത്തെത്തിയ ചോമ്പാല പോലീസ് മൃതദേഹം ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.